top of page
Noted Nest

പവർകട്ട്

Updated: Oct 2, 2024

By Jinesh K V



സി നി മയി ലെ അവസാ ന ക്ലൈ മാ ക്സ്‌ , ചൂടി ലങ്ങനെ കണ്ടി രി ക്കുമ്പോ ൾ ആണ് പെ ട്ടെ ന്ന് പവർ

കട്ട് വന്നത്.

" അമ്മാ ആ മെ ഴുകുതി രി യൊ ന്ന് കത്തി ക്കോ കറന്റ്‌ പോ യി . "

കേ ട്ടി ല്ലെ ന്നാ യപ്പോ ൾ ചോ റ് കഴി ച്ചു കൊ ണ്ടി രുന്ന പ്ലേ റ്റ് മേ ശയി ൽ വച്ച് വി ജയൻ എഴുന്നേ റ്റു. തപ്പി

തടഞ്ഞു മെ ഴുകുതി രി എടുക്കാ ൻ വേ ണ്ടി പോ കാ ൻ നേ രം മെ ഴുകുതി രി വെ ട്ടം കൈ കൊ ണ്ട് മറച്ചു പി ടി ച്ചു

അമ്മ വന്നു.

" അങ്ങട് നടക്ക്.തപ്പി തടഞ്ഞ് ഇങ്ങട്ട് വരണ്ട. "

വി ജയൻ തി രി കെ തന്നെ ചെ ന്നി രുന്നു.അമ്മ മെ ഴുകുതി രി മേ ശമേ ൽ വച്ചി ട്ട് പോ യി .

തി രി കെ ചോ റുമാ യി വന്നി രുന്നു. ആ ഒരു വെ ട്ടത്തി ൽ അവർ ഇരുവരും കഴി ച്ചു കൊ ണ്ടി രി ക്കെ അമ്മ,

" നി ന്നോ ട് ആ കേ ടു വന്ന ലാ മ്പ് നന്നാ ക്കി കൊ ണ്ട് വരാ ൻ പറഞ്ഞി ട്ട് എത്രേ യി . നന്നാ ക്കി കൊ ണ്ട്

വരാ ത്തോ ണ്ടല്ലേ ഇപ്പൊ ഇരുട്ടത്തി രി ക്കേ ണ്ടി വന്നേ ... "

" ആ നാ ളെ നന്നാ ക്കാ ൻ കൊ ണ്ട് പോ കാം . "

പി റ്റേ ന്ന് പുറത്തേ ക്ക് പോ കാ നി റങ്ങെ ,

" എടാ നീ അവി ടൊ ന്നു നി ന്നെ . "

" എന്താ ? "

" നി ന്റെ കല്യാ ണൊ ന്നും ഈയി ടെ ശരി ആവുന്നി ല്ലല്ലോ . നീ ഒരു ജ്യോ ത്സ്യ നെ പോ യി കാ ണ്. "

" അതോ ണ്ട്പ്പന്താ കാ ര്യം ? "

" കാ ര്യോ ണ്ട്. നീ ഈ ജാ തകം കയ്യി ൽ വക്ക്. ( ചെ റി യൊ രു കടലാ സ് കൊ ടുത്ത് കൊ ണ്ട് )ഇതാ ഈ

അഡ്രസ്സ് കയ്യി ൽ വച്ചോ . ശി വശങ്കര പണി ക്കർ, മാ റി പോ ണ്ടാ .. "

" അല്ല അപ്പൊ ഈ എമർജൻസ്യോ..? "

" അത് പോ ണ വഴി ക്ക് നന്നാ ക്കാ ൻ കൊ ടുത്ത പോ രെ ? "


" ആ ഉവ്വ്. എന്താ ച്ചാ ചെ യ്യാ . "

ഒരു ആലസ്യ ത്തോ ടെ ഇറങ്ങി .

ഇലെ ക്ട്രി ഷ്യ ന്റെ കടയി ലെ ത്തെ ത്തി യപ്പോ ൾ,

" അതെ ഈ ലാ മ്പി നെ ന്താ കേ ടെ ന്ന് നോ ക്ക് ട്ടോ ...കുറെ യാ യി ട്ടു വർക്ക്‌ ചെ യ്യണി ല്ല. "

അയാ ൾ അത് വാ ങ്ങി തി രി ച്ചും മറി ച്ചും നോ ക്കി യ ശേ ഷം ,

" ആ ഇത് ശരി യാ വും തോ ന്നുന്നി ല്ല. ഇങ്ങള് പുത്യേ ത് ഇട്ക്കാ നല്ലത്. "

" ഇങ്ങള് ആദ്യം നോ ക്ക്.എന്നി ട്ട് നമ്മക്ക് ആലോ യ്ക്ക. "

" ആ ശര്യാ ക്കി നോ ക്കാം . "

" എന്നാ ലെ ഞാ ൻ പോ യി ട്ട് വരാം . അപ്പോ ഴേ ക്ക് ശര്യാ വൂലെ ? "

" ആ ഇങ്ങള് നാ ളെ വന്ന മതി . ഇവി ടെ കുറെ നന്നാ ക്കാ നുണ്ട്. അതോ ണ്ട് നാ ളെ ക്ക് റെ ഡ്യാ ക്കി വക്കാ ."

" ആ അയ്‌ക്കോ ട്ടെ . "

പി ന്നീ ട് നേ രെ ജ്യോ ത്സനെ കാ ണാ ൻ പോ യി .അവി ടെ ത്തി .. ഒരു പഴയ വീ ട്.. അങ്ങോ ട്ടുള്ളത് ഒരു

കുറുക്കു വഴി യും .. വശങ്ങളി ലാ യി കുറെ തുളസി ച്ചെ ടി കളും , പൂചെ ടി കളും , മറ്റു ചെ ടി കളും തി ങ്ങി നി റഞ്ഞു

നി ൽക്കു ന്നു ണ്ട്..ചാരി വച്ചി രുന്ന ചെ റി യ ഗേ റ്റ് തുറന്ന് വി ജയൻ അകത്തേ ക്ക് കേ റി പോ യി .

" ആളുണ്ടോ ..? "

" ആരാ ..?"

" പ്രശ്നം നോ ക്കാ ൻ വന്നതാ . "

"അകത്തേ ക്ക് കേ റി വര്യാ ."

( അകത്തേ ക്ക് ചെ ന്നപ്പോ ൾ )

" ഹാ .. ജാ തകം കൊ ടുന്നി ട്ടുണ്ടോ ?"

" ഇതാ .. "

" വി വാ ഹൊ ന്നും ശരി യാ വുന്നി ല്ല അല്ലേ ..? "


" അതെ ..ഒന്നും ശരി യാ വുന്നി ല്ല."

പണി ക്കർ ഒന്നു മൂളി ..

" പേ ര് വി ജയൻ , തി രുവാ തി ര നക്ഷത്രത്തി ൽ ജനനം .."

"അതെ .."

എന്നി ട്ട് കവടി നി രത്തി നോ ക്കി ..

" ഹാ ഇയാ ൾക്ക് വി വാ ഹൊ ന്നും ശരി യാ വാ ത്തത് ഈശ്വ രനി ശ്ചയമാ ണ്."

" അതെ ന്താ ?! പ്രശ്നം വല്ലതും ഉണ്ടോ ..?"

" ഉണ്ടാ യത് കൊ ണ്ടാ ണല്ലോ പറഞ്ഞത്.. കഴി ഞ്ഞാ ൽ പി ന്നീ ടങ്ങോ ട്ട് ബുദ്ധി മുട്ടാ വി ല്ല്യാ ച്ചാ പറയാം .. "

" അതൊ ന്നൂലാ .ഇങ്ങള് കാ ര്യം പറഞ്ഞോ ളീം .. "

" ഹാ എന്നാ ൽ ക്ഷമയോ ടെ കേ ൾക്കാ.. ഇയാ ൾക്ക് ആയുസ്ദൈ ർഘ്യം കുറവാ .. "

" അതൊ രു പ്രശ്നമാ ണോ ..?"

" അല്ലാ യി രി ക്കാം ..പക്ഷെ ഈശ്വ രനി ശ്ചയമെ ന്താ ണെ ന്ന് പറയാ ൻ കഴി യി ല്ലല്ലോ .."

ഒന്ന് പരി ഭ്രമത്തോ ടെ ,

" എത്ര കാ ലം ഉണ്ടാ വും ..?"

" പറഞ്ഞാ ൽ തനി ക്ക് അതൊ രു ബാ ധ്യ ത ആവും . "

" പറഞ്ഞോ ളീം . എന്താ യാ ലും കുഴപ്പല്ലാ .. "

ജ്യോ ത്സ്യ ൻ നേ രി യ പുഞ്ചി രി യോ ടെ ശാ ന്ത ഭാ വത്തി ൽ..

പി ന്നീ ട് കുറച്ച് ഗൗ രവത്തോ ടെ ..

" പറഞ്ഞാ ൽ ഒരു വർഷം.കൃത്യമായി പറഞ്ഞാ ൽ അടുത്ത ചി ങ്ങത്തി ൽ തി രുവാ തി ര നാ ളി ൽ

തന്നെ .."


വി ജയൻ ജ്യോ ത്സ്യ നെ സം ശയാ സ്പദമാ യി നോ ക്കി ..ഇതെ ങ്ങനെ ഇത്ര കൃത്യ മാ യി ഇയാ ൾക്ക് പറയാ ൻ

സാ ധി ച്ചുവെ ന്ന് മനസ്സി ൽ വി ചാ രി ച്ചു..

" പരി ഹാ രം എന്തേ ലും ..?"


" ഇപ്പോ ൾ പോ യ്ക്കൊ ളൂ..എന്നി ട്ട് മൂന്നാം പക്കം തി രി കെ വര്യാ . വരുമ്പോ ൾ മാ താ പി താ ക്കളുടെ

ജാ തകോം കൊ ണ്ട് വര്യാ .പറ്റാ ണേ ച്ചാ അവരേം കൂടെ കൂട്ടുക.പരി ഹാ രം അന്ന് പറയാം . "

" ഹാ .. എന്നാ ൽ ഞാ ൻ ഇറങ്ങട്ടെ .. "

100 രൂപ ദക്ഷി ണ വച്ച് അയാ ൾ മടങ്ങി പോ യി .

വീ ട്ടി ൽ വച്ച്, അമ്മ..

" എന്താ ജ്യോ ത്സൻ പറഞ്ഞെ ..? "

" എന്ത് പറയാ ൻ.. ഏതോ കുറ്റി ക്കാ ട്ടി ലെ പണി ക്കര്. 100 രൂപ വെ റുതെ പോ യി .. "

" എന്താ കാ ര്യം എന്ന് പറ. "

" അയാ ള് പറയുന്നത്, എനി ക്ക് ആയുസ്ദൈ ർഘ്യം കുറവാ യത് കൊ ണ്ട് പെ ണ്ണ് കെ ട്ടാ ൻ പറ്റി ല്ലാ ത്രേ .

ഒരു വി വരല്ലാ അയാ ൾക്ക്.. "

അമ്മ പരി ഭ്രമത്തോ ടെ ..

" അങ്ങനങ്ങു തള്ളി ക്കളയേ ണ്ട.ആ ജ്യോ ത്സൻ എന്ത് പറഞ്ഞാ ലും അത് അച്ചട്ടാ . സം ഭവി ച്ചി രി ക്കും .

ഇതി ന് പരി ഹാ രം വല്ലതും പറഞ്ഞോ ..? "


" ഹാ .മാ താ പി താ ക്കളുടെ ജാ തകോം കൊ ണ്ട് ചെ ന്നാ ൽ ആയുസ്സ് കൂട്ടി കി ട്ടും എന്നാ ണ് പറഞ്ഞത്. "

"നീ എന്താ ണെ ന്ന് വ്യ ക്തമാ ക്കി പറ."

ഒന്നും പറയാ ൻ നി ൽക്കാതെ അയാ ൾ അവി ടെ നി ന്ന് ഇറങ്ങി പോ യി ..

അപ്പോ ൾ പുറത്ത് തേ ങ്ങ പൊ തി ച്ചു കൊ ണ്ട് നി ൽക്കു ന്ന അച്ഛൻ സദാ നന്ദൻ,

" നീ എന്തി നാ സരസ്വ തി അവനെ ഓരോ ന്നു പറഞ്ഞു ചൂട് പി ടി പ്പി ക്കുന്നെ ..? ഏതൊ ഒരു പണി ക്കര്

എന്തൊ ക്കെ യൊ പറഞ്ഞെ ന്നും പറഞ്ഞ് ഇനി അതി ന്റെ പുറകെ നടക്കണോ ?"


ഒന്നും പറയാ ൻ നി ൽക്കാതെ അമ്മ സരസ്വ തി അകത്തേ ക്ക് കയറി പോ യി ..

പോ കുന്ന വഴി യി ൽ വി ജയൻ, തനി ക്ക് ജ്യോ ത്സൻ പറഞ്ഞതും അത് കേ ട്ട് അമ്മ പറഞ്ഞതി നെ

കുറി ച്ചോ ർത്തും ഒരാ കുലത..

" പെ ണ്ണ് കെ ട്ടി ലെ ങ്കി ലും വേ ണ്ടി ല്ല.ജീ വി ക്കാ ൻ പറ്റി യാ ൽ മതി യാ യി രുന്നു..എന്നാ ലും ആ ജ്യോ ത്സനെ

ഇനി പോ യി കാ ണണോ ..? "

എന്നൊ ക്കെ ഓരോ ന്നി ങ്ങനെ പി റു പി റുത്ത് നടന്നു.അപ്പോ ഴാ ണ് താ ൻ വഴി ക്കുവച്ച് തനി ക്ക് പരി ചയമുള്ള

ഒരു ഡോ ക്ടറുടെ വീ ട് കണ്ടത്.. Dr.സന്തോ ഷ്‌

എം എസ് സി സൈ ക്കോ ളജി , എം ബി ബി എസ്..എന്ന ബോ ർഡ്‌ മുമ്പി ൽ കണ്ടതി നാ ൽ ആളെ

സം ശയി ക്കാ നൊ ന്നും നി ൽക്കാതെ വേ ഗം അങ്ങോ ട്ട് കേ റി ചെ ന്നു..

കോ ളി ങ്ങ് ബെ ൽ അടി ച്ചു..ഡോ ക്ടർ വാ തി ൽ തുറന്ന് പുറത്തേ ക്കു വന്നപ്പോ ൾ..

" ഹാ വി ജയനൊ ! അകത്തേ ക്ക് കേ റി വാ ടോ .. "

( അകത്തേ ക്ക് കയറി ചെ ന്നപ്പോ ൾ )

" ഹാ ഇരി ക്കടോ ..എന്താ വി ശേ ഷി ച്ച്..?"

" ഒന്നുലാ .. ഒരു കാ ര്യം പറയാ ൻ ഉണ്ടാ യി രുന്നു.. "

" മെ ഡി ക്കൽ സം ബന്ധമാ യ കാ ര്യ മാ ണേ ൽ ഞാ ൻ ഇപ്പോ ൾ സർവീസിൽ ഇല്ലല്ലോ .. "

" അതി നൊ ന്നും അല്ല. ഒരു ഫുൾ ചെ ക്കപ്പ് നടത്തണം . "

" അതാ ണല്ലോ പറഞ്ഞെ .. ഞാ ൻ ഇപ്പോ ൾ ഡ്യൂ ട്ടി യി ൽ അല്ലെ ന്ന്. അല്ല ചെ ക്കപ്പൊ ക്കെ നടത്താ ൻ

തനി ക്ക് ഇപ്പോ ൾ തന്നെ അസുഖങ്ങളൊ ക്കെ വന്നു തുടങ്ങി യോ ..?!"

" ഏയ് അതൊ ന്നൂലാ .. എന്നാ ലും ഒരു അസ്വ സ്ഥത.."

" അപ്പോ ൾ തനി ക്ക് കാ ര്യ മാ യെ ന്തോ പ്രശ്നമുണ്ട്..എന്താ ണെ ന്ന് പറഞ്ഞോ ളൂ.."

" അത്..ഞാ ൻ ഇപ്പോ ൾ ജ്യോ ത്സ്യ നെ കണ്ട് വീ ട്ടി ൽ പോ യി വരുന്ന വഴി യാ ണ്.."

" അപ്പോ ൾ ചെ ക്കപ്പ് നടത്താ ൻ പറഞ്ഞുവി ട്ടത് വീ ട്ടി ൽ നി ന്നാ ണോ ..അല്ല ജ്യോ ത്സ്യ നെ കാ ണാ ൻ

പോ യതി ന്റെ കാ ര്യ മെ ന്താ ണ്..?"

" അതാ ണ് ഞാ ൻ പറയാ ൻ വന്നത്.."


വി ജയൻ ജ്യോ ത്സ്യ നെ കണ്ടത് മുതലുള്ള എല്ലാ കാ ര്യ ങ്ങളും ഡോ ക്ടറോ ട് പറഞ്ഞപ്പോ ൾ..

" തനി ക്കി തെ ന്തി ന്റെ കേ ടാ ടോ ..ഒരു ജ്യോ ത്സ്യ ന്റെ കപട പ്രവചനത്തി ന് മേ ൽ ഇങ്ങനെ കി ടന്ന്

വെ പ്രാ ളപ്പെ ടാ ൻ..? അല്ല ഈ ജ്യോ ത്സ്യ നെ കാ ണാ ൻ പറഞ്ഞതാ രാ ..? അമ്മയാ ണോ ..? "

" അതെ .. അമ്മയാ ണ് പറഞ്ഞത്.ഇന്നലെ പവർ കട്ടി ന്റെ സമയത്ത് ലാ മ്പ് എടുത്തപ്പോ ൾ അത്

കത്തുന്നി ല്ല.ഇന്നത് നന്നാ ക്കാ ൻ കൊ ണ്ടുപോ കുന്ന സമയത്താ ണ് പറഞ്ഞത്..അല്ല എന്താ ണ്

ചോ ദി ക്കാ ൻ കാ രണം ..?"

" ഒന്നുമി ല്ല..., ഇന്നലത്തെ പവർ കട്ട് മുതൽ ഇന്ന് നീ ജ്യോ ത്സ്യ നെ കാ ണാ ൻ പോ യതും , വി വാ ഹ

പ്രശ്നത്തി ന് പരി ഹാ രം തേ ടി പോ യ തന്നെ അയാ ൾ ചി ത്രഗുപ്തന്റെ കണക്ക് പറഞ്ഞു വി ട്ടതും ..ഇതൊ ക്കെ

സം ഭവി ച്ചത് തന്റെ പ്രതീ ക്ഷകൾക്കപ്പു റത്താണ്..ഒന്നു ടെ വ്യ ക്തമാ ക്കി യാ ൽ ഓർക്കാപ്പു റത്ത്

ഓരോ ന്നും കാ ണുന്നതി ന്റെ യും കേ ൾക്കു ന്നതിന്റെയും ഞെ ട്ടൽ..അത്രേ യു ള്ളൂ തനി ക്കി പ്പോ ൾ

പ്രശ്നം ..വേ റൊ ന്നുമി ല്ല.."

" പക്ഷെ ആ ജ്യോ ത്സ്യ ൻ പറഞ്ഞാ ൽ അതുപോ ലെ സം ഭവി ക്കും എന്നാ ണ് കേ ട്ടറി വ്.."

" കേ ട്ടറി വല്ലെ യുള്ളൂ..അങ്ങനെ യാ ണെ ങ്കി ൽ ജാ തകം നോ ക്കി വി വാ ഹം കഴി ച്ച ദമ്പതി മാ രി ൽ തന്നെ

അകാ ലത്തി ൽ മരണപ്പെ ട്ടവരെ ത്രയൊ പേ രുണ്ട്..അന്ന് അവരുടെ യൊ ക്കെ മരണം ജ്യോ ത്സ്യ ന്മാ ർ

പ്രവചി ച്ചതാ ണോ ..? അങ്ങനെ എവി ടെ യെ ങ്കി ലും നീ കേ ട്ടി ട്ടുണ്ടോ ..? "

" ഹേ യ്.. ഇല്ല.."

" ഹാ കേ ൾക്കാൻ വഴി യി ല്ല.. അങ്ങനെ സം ഭവി ച്ചാ ലല്ലേ ..എടൊ മരണം സ്വാ ഭാ വി കമാ ണ്. അതി ന്

കൃത്യ മാ യ കണക്കും കാ ര്യ ങ്ങളും ഒന്നും ആർക്കും പറയാ ൻ കഴി യി ല്ല.അങ്ങനെ കഴി യുന്നെ ങ്കി ൽ അത്

മെ ഡി ക്കൽ സയൻസിനു മാ ത്രമേ സാ ധി ക്കൂ.അതും ഒരു രോ ഗി മരണത്തോ ടടുക്കുന്ന നി ർണായക

ഘട്ടത്തി ൽ..പ്ര വചനങ്ങൾക്കും മന്ത്രങ്ങൾക്കും ഇവി ടെ സ്ഥാ നമുണ്ടാ യേ ക്കാം .പക്ഷെ നമ്മുടെ

പ്രതീ ക്ഷകൾക്കും ആഗ്രഹങ്ങൾക്കു മപ്പു റം അതി ന് വി ല കല്പ്പി ക്കരുത്.."

ഇതൊ ക്കെ കേ ട്ട് വി ജയൻ അങ്ങനെ എല്ലാ ത്തി നും മൂളി നി ന്നു..ഡോ ക്ടർ തുടർന്നു ..

" ചി ല നേ രത്ത് വളരെ സന്തോ ഷത്തി ലാ ണെ ങ്കി ൽ പോ ലും നമ്മുടെ അപ്രതീ ക്ഷി തമാ യി ഓരോ പവർ

കട്ട് വരാ റുണ്ട്.അന്നേ രം മനസ്സ് നി റയെ ഇരുട്ടാ യി രി ക്കും .എന്നാ ലും ഒരു മെ ഴുതി രി വെ ട്ടമെ ന്ന പോ ലെ ഒരു

പ്രതീ ക്ഷ നമ്മുക്കവി ടെ ഉണ്ടാ കും ..എല്ലാം ശരി യാ വുമെ ന്ന്..ചി ല സമയത്ത് അത് ആളി ക്കത്താം അല്ലേ ൽ

കെ ടാ ൻ പോ കുന്ന തരത്തി ലും .എന്നാ ൽ എല്ലാം ശരി യാ കുന്നത് വരെ അതെ കെ ടാ തെ

നോ ക്കുന്നി ടത്താ ണ് നമ്മുടെ വി ജയം .പ്രതീ ക്ഷകളാ ണ് മുന്നോ ട്ട് നയി ക്കുന്നത്.ആ പ്രതീ ക്ഷകളെ യും

വി ശ്വാ സത്തെ യും കൈ വി ടാ തെ മുന്നോ ട്ട് പോ കുമ്പോ ഴാ ണ് നമ്മൾ വി ജയി ക്കുന്നത്."

" ഹാ ..അത് ശരി യാ ണ്.അല്ലേ ലും എനി ക്ക് ജ്യോ തി ഷത്തി ൽ വി ശ്വാ സമുണ്ടാ യി ട്ടൊ ന്നുമല്ല..എന്നാ ലും

നി ങ്ങൾ ഇങ്ങനൊ ക്കെ പറഞ്ഞപ്പോ ൾ കാ ര്യ ങ്ങൾ ഒന്നുടെ മനസ്സി ലാ യി ."


ഡോ ക്ടർ ചി രി ച്ചുകൊ ണ്ട്..

" ആ ബോ ധ്യം തനി ക്കുണ്ടേ ൽ പി ന്നെ ന്ത് കുഴപ്പം .. അപ്രതീ ക്ഷി തമാ യി വന്നതെ ല്ലാം അപ്രതീ ക്ഷി തമാ യി

തന്നെ പൊ യ്ക്കോ ളും ..അവി ടെ നമ്മുടെ പരി ശ്രമവും പ്രതീ കഷയും തന്നെ നി ലനി ൽക്കു കയു ള്ളൂ .."

" ശരി യാ ണ്.."


By Jinesh K V



4 views0 comments

Recent Posts

See All

Krishnudi Madilo

By Chandana Geethika Eswari కృష్ణు డి మదిలో  ***Sasha Phone ringing*** ఫోన్ ని చూస్తు సాషా మనస్తలో ఈ time లో కృష్ణ ఫోన్ చేసాడు ఏంటి అని...

What Am I

By Chandana Geethika Eswari చాలా ఊక్రో షం తో గది లోక్ి వచ్చిన నాకు, ఒక 10 నిమిషాల వరకు ఏమి అరధం క్ాలేదు, 10 నిమిషాల  క్రోతం జరిగిన గొడవ...

Comments


bottom of page