By Angel Shajan
പകലില്ല ഇരവില്ല നീയില്ലാ ലോകത്ത് അരുണ നിലാവുകൾ മറഞ്ഞുനിൽപ്പൂ....
വാമഭാഗ ശൂന്യതയിൽ മനം വഴിവിളക്കുപോൽ മിന്നിനിൽപ്പൂ.......
അധരങ്ങളിൽ നിന്നു ചുടുചുംബന ചൂടകന്നുപോയ് ദേഹമാകെ മരവിച്ചുപോയി.....
നിൻ വിയർപ്പിനാൽ കുതിർന്നിരുന്ന നഗ്ന ദേഹമിന്നിതാ പുഴുവരുക്കുന്നു......
കാൽ വിരലുകളിൽ കെട്ടുകൾ മുറുകി തലയ്ക്കലായ് ഒരു തിരി തെളിഞ്ഞപ്പോഴും...... നിന്റെ കിതപ്പിനൊപ്പം വിവശയായ എന്റെ ശരീരത്തിന്റെ നിശ്ചലത കാണാൻ നിന്റെ വരവ് ഞാൻ കാത്തിരുന്നു.......
തിരികൾ അണഞ്ഞുപോയ് ചന്ദന ഗന്ധവും വിട്ടകന്നു...... ചിതകത്തിയെരിഞ്ഞപ്പോൾ ഞാൻ വെന്തുരുകിപ്പോയ്......... ദേഹം കരിഞ്ഞൊരെൻ ദേഹി നിനക്കായി കാത്തിരുന്നു......
അവസാനമായി എൻ ചിതക്കരികിലെങ്കിലും ഒരു തുള്ളി കണ്ണീരുമായ് നീ വരുമെന്ന് വെറുതെ കിനാവുകണ്ടു.......
വന്നില്ല...... നീ, നിന്റെ വിരൽതുമ്പിനെ പോലും പ്രണയിച്ച എന്റെ മരണത്തിലായ്........
By Angel Shajan
Comments